¡Sorpréndeme!

തകർന്നു പോയ കൂട്ടിക്കലിന് കൈത്താങ്ങായി മമ്മൂക്ക | Oneindia Malayalam

2021-10-21 2 Dailymotion

Mammootty lends helping hand to people of Koottickal
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂട്ടിക്കല്‍ പ്രദേശത്തെ ജനതയ്ക്ക് സഹായവുമായി മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴിയാണ് താരം കൂട്ടിക്കല്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ചത്. താരം നേരിട്ട് ഏര്‍പ്പാടാക്കിയ മെഡിക്കല്‍ സംഘം കൂട്ടിക്കലില്‍ എത്തിയതായി നടന്റെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി മൊബൈല്‍ ഫോണുകള്‍ ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു